Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public School

Alappuzha

ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ജേ​ഴ്‌​സി ഡേ ​ആ​ഘോ​ഷി​ച്ചു​

എ​ട​ത്വ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഫു​ട്‌​ബോ​ളാണ് ഞ​ങ്ങ​ളു​ടെ ല​ഹ​രി എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി എ​ട​ത്വ ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ജേ​ഴ്സി ഡേ ​ആ​ഘോ​ഷി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​മു​ഖ ക്ല​ബ്ബുക​ളു​ടെ​യും ജേഴ്സി​ക​ള്‍ ധ​രി​ച്ചെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ റാ​ലി​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ന്‍റണി മാ​ത്യു വ​ട്ട​ക്ക​ളം റാ​ലി ഫ്‌​ളാഗ് ഓ​ഫ് ചെ​യ്തു.

തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​ന് എ​ന്‍​ഐ​എ​സ് കോ​ച്ച് എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍ കി​ക്ക് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജോ​ര്‍​ജി​യ​ന്‍ ഫു​ട്‌​ബോ​ള്‍ മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ബി​ബി​ന്‍ ക​ക്കാ​പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മ​ഞ്ചേ​രി​ക്ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.  ഹ​രി​കൃ​ഷ്ണ​ന്‍ ഫു​ട്‌​ബോ​ള്‍ ബാ​ല​ന്‍​സിം​ഗ് പ്ര​ക​ട​ന​വും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫ്ളാ​ഷ് മോ​ബും ന​ട​ന്നു

Latest News

Corehub Up